KeralaNEWS

മേ​ഘാ​ല​യ​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് : ​ആയി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

മേ​ഘാ​ല​യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. അ​തേ​സ​മ​യം ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ജി​ല്ല​യി​ലെ 47 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യും പൂ​ര്‍​ണ​മാ​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു. നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച​വ​യി​ല്‍ ഒ​രു സ്‌​കൂ​ളും പ​ള്ളി​യും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന​താ​യി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Back to top button
error: