ജമ്മുകശ്മീരിൽ വാഹനാപകടം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

മ്മുകശ്മീരിലെ ഷോപിയാനില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന സുമോ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം.അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തലകീഴായി മറിയുകയായിരുന്നു.

ഹവീല്‍ദാര്‍ റാം അവതാര്‍, ശിപായി പവന്‍ ഗൗതം എന്നിവരാണ് അപകടത്തില്‍ മരിച്ചത്.പരിക്കേറ്റവരെ ആദ്യം ഷോപിയാന്‍ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി ശ്രീനഗറിലെ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലേക്കും മാറ്റി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version