ഒമാനിൽ ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഏഴുപേര്‍ക്ക് സാരമായി പരിക്കേറ്റു.വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ വ്യാഴാഴ്ചയായിരുന്നു അപകടം.
അപകടത്തിൽ ബസ് പൂര്‍ണമായി തകര്‍ന്നു. റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡഫന്‍സ് അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version