NEWS

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

കല്‍പറ്റ: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.ബംഗാള്‍ സ്വദേശി അനോവര്‍ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്നു ബസ്.

Back to top button
error: