CrimeNEWS

അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിൻ്റെ അഭിഭാഷകൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിൻ്റെ അഭിഭാഷകൻ. അന്വേഷണ സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗ്ഗീസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി.

അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് പരാതി.അഭിഭാഷകർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നിൽ എ ഡി ജി പി ശ്രീജിത്താണെന്നും പരാതിയിലുണ്ട്.

ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നൽകിയ 6 പേജുള്ള പരാതിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്. അന്വേഷണ സംഘവും സംഘത്തലവനായ എ ഡി ജി പി ശ്രീജിത്തും നിയമവിരുദ്ധവും ക്രമവിരുദ്ധവും നിഗൂഢവുമായി പ്രവർത്തിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ദിലീപിൻ്റെ അഭിഭാഷകരായ അഡ്വ രാമൻപിള്ളക്കെതിരെയും തനിക്കെതിരെയും അന്വേഷണ സംഘം അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ്ശങ്കറെ ഉപയോഗിക്കുന്നു.

ചില മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിപ്പിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നത് പോലും എ ഡി ജി പി ശ്രീജിത്താണ്. ഒരു ദൃശ്യ മാധ്യമത്തിൻ്റെയും ഒരു ഓൺലൈൻ മാധ്യമത്തിൻ്റെയും പേര് പരാതിയിലുണ്ട്. ഡി വൈ എസ് പി ബൈജു പൗലോസിനെതിരെയും അഭിഭാഷകൻ പരാതി ഉന്നയിക്കുന്നുണ്ട്.

Back to top button
error: