NEWS

മൈസൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിൻ

മൈസൂരു: ഉത്സവകാലം കണക്കിലെടുത്ത് മൈസൂരുവിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ ഇന്നുമുതൽ സ്‌പെഷല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.ഇന്ന് ഉച്ചയ്ക്ക് 2.15നു മൈസൂരുവില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06249) നാളെ രാവിലെ 8.10നു തിരുവനന്തപുരം സെന്‍ട്രലിലെത്തും.തിരിച്ചുള്ള ട്രെയിന്‍ (06250) തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന്‌ 17-ന് വൈകിട്ട്‌ 4.55നു പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 3.30നു മൈസൂരുവലെത്തും.മാണ്ട്യ, കേങ്ങേരി, കെ.എസ്‌.ആര്‍. ബംഗളൂരു, ബംഗളൂരു കന്റോണ്‍മെന്റ്‌, കൃഷ്‌ണരാജപുരം, ബംഗാരപേട്ട്‌, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്‌ ജങ്‌ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്‌ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്‌, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

വിഷു-ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷമാണ് ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ സർവീസ് പ്രഖ്യാപിച്ചത്.

Back to top button
error: