NEWSWorld

സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

റിയാദ്: സൗദിയില്‍ ബാങ്കുകള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കാന്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും നീക്കിയതില്‍ ഉള്‍പ്പെടും. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും പുതിയ ബെനഫിഷ്യറികള്‍ ആഡ് ചെയ്യുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അപേക്ഷിക്കാമെന്ന് ദേശീയ ബാങ്ക് അറിയിച്ചു. പ്രതിദിന ട്രാന്‍സ്ഫര്‍ തുക പഴയ പടി തുടരാമെന്നും അതികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും ഇതിനായി ബാങ്കുകളെ സമീപിക്കാമെന്നും സാമ വിശദീകരിച്ചു

Back to top button
error: