KeralaNEWS

വയനാട് വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; നാലു വയസ്സുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷ്- ശ്രീജിഷ ദമ്പതികളുടെ മകൻ ആരവ് (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

കല്‍പ്പറ്റയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു നാലംഗ കുടുംബം. ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

കാർ ഡ്രൈവ് ചെയ്ത പ്രവീഷ് തൽക്ഷണം മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പെട്ട കാർ പൂർണമായും തകർന്നു.

Back to top button
error: