മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ ജാർഖണ്ഡിൽ അഞ്ച് വയസ്സുകാരന്‍ മരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ പാകൂരില്‍ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ അഞ്ച് വയസ്സുകാരന്‍ മരിച്ചു.ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മരാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്.

സോനുവിന്‍റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്ചെയ്യാന്‍വെച്ചിരുന്നു.പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version