NEWS

ഐ എസ് എല്‍ ഡെവലപ്‌മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

ഫറ്റോര്‍ഡ: ഗോവയില്‍ അടുത്തയാഴ്ച തുടങ്ങുന്ന ഐ എസ് എല്‍ ഡെവലപ്‌മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.
സീനിയര്‍ ടീമിലെ താരങ്ങളായ ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിന്‍, ബിജോയ്, ഗിവ്‌സണ്‍ സിംഗ്, വിന്‍സി ബരേറ്റോ, സച്ചിന്‍ സുരേഷ് എന്നിവരുള്‍പ്പടെ 23 അംഗ സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിതാരങ്ങളായ റോഷന്‍ ജിജി, ശ്രീകുട്ടന്‍, എബിന്‍ ദാസ് തുടങ്ങിയവും ടീമിലുണ്ട്.
വെള്ളിയാഴ്ചയാണ് ഡെവലപ്‌മെന്റ് ലീഗിന് തുടക്കമാവുക.ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെനറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. തോമസ് ഷോര്‍സാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. ടി ജി പുരുഷോത്തമന്‍ സഹപരിശീലകനും.

Back to top button
error: