NEWS

കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം; മർദ്ദനം പണം ആവശ്യപ്പെട്ട്

കൊല്ലം: ചവറയിൽ 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം.പണം ആവശ്യപ്പെട്ടാണ് മകൻ അമ്മയെ മര്‍ദ്ദിച്ചത്.സംഭവത്തിൽ മകന്‍ ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലാണ് ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.വീടിന്റെ അടുക്കള ഭാഗത്തുവെച്ചാണ് പണം ആവശ്യപ്പെട്ട് ഓമനക്കുട്ടൻ അമ്മയെ മൃഗീയമായി മര്‍ദ്ദിച്ചത്.ആദ്യം അമ്മയുടെ മുഖത്ത് അടിക്കുന്നതും വരാന്തയിലേക്ക് എടുത്ത് എറിയുന്നതും അവിടെ നിന്നും വലിച്ചിഴയ്‌ക്കുന്നതും അയൽവാസികൾ ആരോ പകർത്തിയ വീഡിയോയില്‍ കാണാം.നേരത്തേയും ഓമനക്കുട്ടന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Back to top button
error: