രാമനവമിയോടനുബന്ധിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘർഷം; ഒരു മരണം

ന്യൂഡല്‍ഹി: രാമനവമിയോടനുബന്ധിച്ച്‌  കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ നാല് സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം.ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.മദ്ധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അക്രമികള്‍ കല്ലേറും തീവയ്പ്പും നടത്തിയതോടെ ഗുജറാത്തില്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന അജ്ഞാത മൃതദേഹമാണ് സംഘര്‍ഷത്തിന് പിന്നാലെ ഗുജറാത്തിലെ കമ്ബത്തില്‍ നിന്നും കണ്ടെത്തിയത്. മദ്ധ്യപ്രദേശില്‍ അക്രമികള്‍ വാഹനങ്ങളും മറ്റും അഗ്നിക്കിരയാക്കിയതോട അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ മൂന്ന് പൊലീസുകാ‌ര്‍ക്ക് പരിക്കേറ്റു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version