NEWS

ക്രിക്കറ്റിലെ റിട്ടയേഡ് ഔട്ട് എന്താണ്?

ക്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മത്സരത്തില്‍ രാജസ്ഥാന്റെ ബാറ്റിംഗിനിടെ ഇന്നലെ ഒരു സംഭവം നടന്നു.ഹെറ്റമയറും അശ്വിനുമാണ് ക്രീസില്‍.18 ഓവര്‍ ആയിട്ടും 135 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്രെ സമ്ബാദ്യം. 23 പന്തില്‍ 28 റണ്‍സ് എടുത്ത അശ്വിനെകൊണ്ട് വമ്ബന്‍ അടികള്‍ക്ക് സാധിക്കുന്നുമില്ല.19ാം ഓവറിന്റെ രണ്ടാം പന്തില്‍ ബോള്‍ ഡീപ് പോയിന്റിലേക്ക് അടിച്ച്‌ ഒരു റണ്‍ എടുത്ത അശ്വിന്‍ ആ ഓട്ടം ഡഗ്‌ഔട്ട് വരെ ഓടി.എതിര്‍ടീമിലുള്ളവരും കമന്റേറ്റര്‍മാരും ഒന്നും മനസിലാകാതെ കണ്ണുമിഴിച്ച്‌ നിന്നപ്പോള്‍ ആ അറിയിപ്പ് എത്തി.അശ്വിന്‍ റിട്ടയേഡ് ഔട്ട് !!

റിട്ടയേഡ് ഔട്ട് എന്ന സംഭവം വേറെയൊന്നുമല്ല,സ്ഥിരം കാണാറുള്ള റിട്ടയേഡ് ഹര്‍ട്ടിന്റെ മറ്റൊരു രൂപം തന്നെയാണിത്.റിട്ടയേഡ് ഹര്‍ട്ട് എന്ന് പറയുന്നത് ഒരു കളിക്കാരന് മത്സരത്തിനിടെ പരിക്കേറ്റാല്‍ താത്ക്കാലികമായി കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ്.പരിക്ക് ഭേദമായാല്‍ അയാള്‍ക്ക് മത്സരത്തിലേക്ക് മടങ്ങിവരാം. എന്നാല്‍ റിട്ടയേഡ് ഔട്ട് എന്നാല്‍ ഒരു ബാറ്റര്‍ സ്വയം ഔട്ടാകുന്നതാണ്. അയാള്‍ക്ക് പിന്നീട് മത്സരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ല.എന്നാല്‍ എതിര്‍ടീമിന്റെ ക്യാപ്ടന്റെ അനുമതിയോടെ വേണമെങ്കില്‍ ആ താരത്തിന് മത്സരത്തിലേക്ക് മടങ്ങിവരാം എന്നും നിയമത്തില്‍ പറയുന്നുണ്ട്.
ഐ സി സിയുടെ നിയമത്തില്‍ ഇങ്ങനെയൊരു സാധ്യതയുണ്ടെങ്കിലും ഇന്നലെവരെ ഒരു ടീമും ഇത് പയറ്റിയിട്ടില്ല. ഇത് ആദ്യമായാണ് ഇന്നലെ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ഈ തന്ത്രം പയറ്റുന്നത്.!!
എന്തായാലും തന്ത്രം ഫലിച്ചു.പിന്നീടുള്ള പത്ത് ബോളുകള്‍ തലങ്ങു വിലങ്ങും പ്രഹരിച്ച രാജസ്ഥാന്‍ താരങ്ങള്‍ സ്കോര്‍ 165ല്‍ എത്തിച്ചു.മറുപടി ബാറ്റിംഗില്‍ ലക്നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്ണില്‍ ഒതുങ്ങേണ്ടി വന്നതോടെ രാജസ്ഥാന് മൂന്ന് റണ്‍ വിജയവും സ്വന്തമായി.!!!

Back to top button
error: