വിനോദയാത്രയ്ക്കു പോയ പരപ്പ അര്‍ബന്‍ ബാങ്ക് സെക്രട്ടറി മൈസൂരില്‍ വച്ച് കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: വിനോദയാത്രക്ക് പോയ ബാങ്ക് സെക്രട്ടറി മൈസൂരില്‍ കുഴഞ്ഞ് വീണു മരിച്ചു. പരപ്പ അര്‍ബന്‍ ബാങ്ക് സെക്രട്ടറി ബിരിക്കുളത്തെ പി.ഗിരിഷ് (48) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സെക്രട്ടറിമാരുടെ സംഘം യാത്ര തിരിച്ചത്. വൈകുന്നേരം വൃന്ദാവന്‍ സന്ദര്‍ശിച്ച ശേഷം രാത്രി താമസ സ്ഥലത്തേക്ക് പോയി. ഞായറാഴ്ച രാവിലെ ചാമുണ്ടി ഹില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. മൃതദേഹം മൈസൂര്‍ സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഇന്ന് (തിങ്കൾ) പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. സി.പി.എം മുന്‍ നീലേശ്വരം ഏരിയാക്കമ്മറ്റി അംഗം പി.പത്മനാഭന്‍ മാസ്റ്ററുടെയും കെ.ശാരദയുടെയും മകനാണ്.
ഭാര്യ: പി.കെ.സുജാത (അധ്യാപിക വരക്കാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍) മകന്‍: അഭിജിത് (പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശ്രിവിദ്യ (അധ്യാപിക. ബിരിക്കുളം എ.യു.പി.സ്‌കൂള്‍), സിന്ധു (അധ്യാപിക പനയാല്‍ എ യു പി.സ്‌കൂള്‍).

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version