IndiaNEWS

ജാ​ർ​ഖ​ണ്ഡി​ൽ കേബിൾ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 10 പേ​ർ​ക്ക് പ​രി​ക്ക്

ജാ​ർ​ഖ​ണ്ഡി​ൽ റോ​പ്പ്‌വേ​യി​ലെ കേ​ബി​ൾ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ർ കേ​ബി​ൾ കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ദി​യോ​ഘ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ത്രി​കു​ട്ട് പ​ർ​വ​ത​ത്തി​ലാ​ണ് സം​ഭ​വം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഈ ​റോ​പ്പ്‌വേ​യി​ൽ 25 ക്യാ​ബി​നു​ക​ളാ​ണു​ള്ള​ത്. പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ റോ​പ്പ്‌വേ​യു​ടെ ബ​ന്ധം വേ​ർ​പെ​ട്ടു​പോ​കു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണസേ​ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ദി​യോ​ഘ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മ​ജു​നാ​ഥ് ഭ​ജ​ൻ​ത്രി​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Back to top button
error: