ഫ്രാ​ൻ​സി​ൽ രണ്ടാം ഘട്ട പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് :മ​ക്രോ​ണും പെ​ന്നും നേര്‍ക്കുനേര്‍

ഫ്രാ​ൻ​സി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം റൗ​ണ്ടി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും “ഓ​ൺ മാ​ർ​ഷ്’ മ​ധ്യ, മി​ത​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണും തീ​വ്ര വ​ല​തു​പ​ക്ഷ​മാ​യ നാ​ഷ​ന​ൽ റാ​ലി​യു​ടെ സ്ഥാ​നാ​ർ​ഥി മ​രീ​ൻ ലെ ​പെ​ന്നും ഏ​റ്റു​മു​ട്ടും.

നാ​ല് വ​നി​ത​ക​ൾ അ​ട​ക്കം 12 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു നേ​ടി​യ മ​ക്രോ​ണും പെ​ന്നും ഏ​പ്രി​ൽ 24നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റു​മു​ട്ടും. 2017ലും ​ര​ണ്ടാം റൗ​ണ്ടി​ൽ മാ​ക്രോ​ണും പെ​ന്നും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.

ഒ​ന്നാം റൗ​ണ്ടി​ൽ 96 ശ​ത​മാ​നം വോ​ട്ടു​ക​ൾ‌ എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ മ​ക്രോ​ണി​ന് 27.4 ശ​ത​മാ​ന​വും പെ​ന്നി​ന്ന് 24.1 ശ​ത​മാ​ന​വും വോ​ട്ട് ല​ഭി​ച്ചു. 21.5 ശ​ത​മാ​നം വോ​ട്ടു​മാ​യി എ​ൽ​എ​ഫ്ഐ സ്ഥാ​നാ​ർ​ഥി ഷോ​ൺ – ല​ക് മി​ലെ​ൻ​ഷ​ൻ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
ര​ണ്ടാം ഘ​ട്ടം കൂ​ടി ജ​യി​ച്ചാ​ൽ 2002ൽ ​ജാ​ക് ഷി​റാ​ക്കി​നു ശേ​ഷം ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​ന്ന ആ​ദ്യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​കും മ​ക്രോ​ൺ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version