മഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിക്കുന്നതിനു മുൻപ് തന്നെ  കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നു: ലിബർട്ടി ബഷീർ

ഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിക്കുന്നതിന് മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും
ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായും കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍.
ആക്രമിക്കപ്പെട്ട നടി ഇവരോടൊന്നിച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമിനായുള്ള യാത്രയിൽ താൻ കണ്ട കാര്യം മഞ്ജു വാര്യരെ അറിയിക്കുകയായിരുന്നു.സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിൽ തെറ്റാനുള്ള കാര്യവും ഇതായിരുന്നു.പിന്നീടായിരുന്നു കുവൈത്തിലുള്ള ഒരു പ്രവാസി മലയാളിയുമായി കാവ്യയുടെ കല്യാണം.
എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു.താമസിയാതെ
ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനം നടന്നു.അതോടെ ഭർത്താവായ കുവൈത്ത് മലയാളിയിൽ നിന്നും വിവാഹമോചനം നേടി ദിലീപിനെ കല്യാണം കഴിക്കുകയായിരുന്നു കാവ്യ.അതിജീവിതയോട് രണ്ടു പേർക്കും ഉണ്ടായ ദേഷ്യവും വൈരാഗ്യവുമായിരുന്നു എല്ലാ പ്രശ്നത്തിനും കാരണം.
കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ് ദിലീപ് എല്ലാം ചെയ്തത്.ദിലീപ് ഒറ്റയ്ക്ക് തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്. പള്‍സര്‍ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്ബ് കാവ്യാമാധവനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോള്‍ ഭരണത്തില്‍ സ്വാധീനമുള്ള കാസര്‍ഗോഡ് ജില്ലയിലെ ഒരു എംപി. ഇടപെട്ട് തടഞ്ഞുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മുന്‍ ഡി.ജി. പി.യും പൊലീസ് മേധാവികളില്‍ ചിലരും ദിലീപിനേയും കാവ്യയേയും രക്ഷിക്കാനുള്ള ശ്രമം ശക്തമായി നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് കേസില്‍ ഇന്നത്തെ പുരോഗതിയുണ്ടായത്. മുഖ്യമന്ത്രി പരിപൂര്‍ണ്ണമായി ഈ കേസ് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് സ്വാതന്ത്രം കൊടുത്തപ്പോഴാണ് ഇന്നത്തെ രീതിയില്‍ വഴിത്തിരിവുണ്ടായത്.കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.തെളിവുകള്‍ ഓരോന്നോരോന്നായി പുറത്ത് വരുന്നുണ്ട്. ഇനിയും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്-ലിബർട്ടി ബഷീർ പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version