സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും, കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 4 പുതുമുഖങ്ങൾ

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. 15 വനിതാ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. കെഎന്‍ ബാലഗോപാല്‍, പി രാജീവ്, സി എസ് സുജാത, പി സതീദേവി എന്നിവരാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ളവര്‍.

85 അംഗ കമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്ന് നീക്കി. എസ് രാമചന്ദ്രന്‍ പിള്ളയെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തു. വൈക്കം വിശ്വന്‍ ആണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായ മറ്റൊരു മുതിര്‍ന്ന നേതാവ്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version