നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരുടെ മൊഴി എടുത്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു.തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം.ഇന്നലെ നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്.

മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു.സൗണ്ട് സിസ്റ്റം ഉപയോഗിച്ചായിരുന്നു മൊഴിയെടുത്തത്.ദിലീപിൻ്റെ ഉൾപ്പെടെ
എല്ലാവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.

അതേസമയം വധഗൂഢാലോചനക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ചും. ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ നടപടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version