പീഡാനുഭവ വാരമാണ് ക്രിസ്തുവേ…!!

ന്ന് ഓശാന ഞായറാഴ്ചയാണ്.ചിത്രം എറണാകുളം ബസലിക്കാ ദേവാലയത്തിന്റേതും.
ഇതെന്താപ്പാ എർണാകുളത്തെ പോലീസുകാർ മുഴുവൻ കുരുത്തോല വാങ്ങാൻ എത്തിയതാണോന്ന്  അന്വേഷിച്ചപ്പോൾ,
വിശുദ്ധ കുർബാന സംബന്ധിച്ച  ‘പുതിയ’ വിഷയങ്ങളിൽ പീലാത്തോസും ഹെരോദാവും തമ്മിൽ ചില തർക്കമുണ്ടെന്നും
പുറംതിരിഞ്ഞാലും മുഖം തിരിഞ്ഞാലും
അടി പൊട്ടാമെന്നും
ക്രമസമാധാന പ്രശ്നം ആയാൽ
ഇടപെടാനുള്ള മുൻകരുതൽ ആണെന്നുമാണ് അറിഞ്ഞത്…
എന്തായാലും
ഓശാന കളറായിട്ടുണ്ട്….കുരുത്തോലയെക്കാൾ കളർ കാക്കിക്കാണ്; കരുത്തും!
പീഡാനുഭവ വാരമാണ് ക്രിസ്തുവേ… ഗദ്സമേനിൽ വിയർത്ത രക്തം എറണാകുളം ബസലിക്കയിൽ വീഴാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.മറ്റൊരു ദുഃഖവെള്ളിക്ക് ഇനി അഞ്ചു നാൾ മാത്രം!!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version