അഞ്ചു വര്‍ഷത്തിനുള്ളില്‍ 201 അപകടങ്ങൾ; മരിച്ചത് 51 പേർ

പാലാ: പുനലൂർ -മൂവാറ്റുപുഴ പാതയുടെ നവീകരണം ആരംഭിച്ചതു മുതൽ മണിമല-പൊൻകുന്നം- പാലാ റൂട്ടിൽ ഇതുവരെ നടന്നത് 201 അപകടങ്ങൾ.മരിച്ചത് 51 പേരും.കഴിഞ്ഞദിവസം പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായിരുന്നു ഇതിൽ ഒടുവിലത്തേത്.റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം നിരന്തരം അപകടങ്ങള്‍ നടക്കുന്ന പാലാ – പൊന്‍കുന്നം റോഡില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ റോഡ് സേഫ്റ്റി അതോററ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി മാണി സി കാപ്പന്‍ എംഎല്‍എ അറിയിച്ചു.പൈകയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നവീകരിച്ച ശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ 201 അപകടങ്ങളിലായി 51 പേര്‍ മരിച്ചത് ഗൗരവകരമാണ്. പരക്കേറ്റത് 151 പേര്‍ക്കാണ്. റോഡില്‍ ദിശാബോര്‍ഡുകളും ഗതാഗത നിയന്ത്രണ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും അടിയന്തിരമായി സ്ഥാപിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ റമ്ബിള്‍ ട്രിപ്പുകളും കാമറകളും സ്ഥാപിക്കണം.മറ്റു സ്ഥലങ്ങളില്‍ നിന്ന് ഇതുവഴി കടന്നു പോകുന്നവര്‍ക്കാണ് കൂടുതലും അപകടം സംഭവിക്കുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. റോഡിനെക്കുറിച്ച്‌ ധാരണയില്ലാത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version