തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഷെ​ഡ് ഇ​ടി​ഞ്ഞ് മു​പ്പ​ത​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ചു

ക​ന​ത്ത​മ​ഴ​യി​ൽ ക​രി​മു​ഗ​ൾ പീ​ച്ചി​ങ്ങ​ച്ചി​റ​യി​ൽ ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡ് ഇ​ടി​ഞ്ഞ് മു​പ്പ​ത​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ചു. പ​തി​ന​ഞ്ച് പേ​ർ താ​മ​സി​ച്ചി​രു​ന്ന ഷെ​ഡി​ൽ അ​പ​ക​ട​സ​മ​യ​ത്ത് പ​ത്തു​പേ​രോ​ള​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ ഷെ​ഡി​നൊ​പ്പം താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​രെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ലി​യ​മ​ല​യു​ടെ ഒ​രു​ഭാ​ഗം മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യി​ൽ മ​ണ്ണെ​ടു​ത്ത​ശേ​ഷം ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​നി​ർ​ത്തി​യ ഭാ​ഗ​ത്തി​ന് മു​ക​ളി​ലാ​യി സ്ഥാ​പി​ച്ച താ​ത്കാ​ലി​ക ഷെ​ഡാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. പ​ഴ​യ മെ​ഷി​ന​റി​ക​ൾ വാ​ങ്ങി പൊ​ളി​ച്ചു​മാ​റ്റു​ന്ന മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഷെ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. മ​ണ്ണെ​ടു​ത്ത് മാ​റ്റി​യ​തി​ന്‍റെ താ​ഴ്ഭാ​ഗം പ്ളോ​ട്ടു​ക​ളാ​യി തി​രി​ച്ച് വി​ല്പ​ന​യ്ക്ക് ത​യാ​റാ​ക്കി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ക​രാ​റു​കാ​ര​ന്‍റേ​താ​ണ് സ്ഥ​ലം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version