തമിഴ്നാട്ടിലേക്ക് ബൈക്ക് മോഷ്ടിച്ചു കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ നസീർ പിടിയിൽ

തൃശൂർ:കേരളത്തില്‍നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച്‌ തമിഴ്‌നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി.പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടില്‍ ബ്ലാക്ക്മാന്‍ നസി എന്നറിയപ്പെടുന്ന നസീര്‍ (43) ആണ് പിടിയിലായത്.

ചാലക്കുടി ആനമല ജംഗ്ക്ഷനില്‍ നിന്നും ഒരു മാസം മുന്‍പ് കൂടപ്പുഴ സ്വദേശിയായ വ്യാപാരിയുടെ കടയുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷണം പോയിരുന്നു.തുടര്‍ന്ന് ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു.

 

 

വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരള തമിഴ്‌നാട് അതിര്‍ത്തികളിലെ പ്രധാനനിരത്തുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടിയില്‍ നിന്നും നൂറ്റമ്ബതോളം കിലോമീറ്ററകലെ പൊള്ളാച്ചിക്കടുത്ത് ജമീന്‍ഊത്തുക്കുളിക്കു സമീപമുള്ള നഞ്ചേഗൗണ്ടന്‍പുതുരില്‍ നിന്നും പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.

 

 

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് സന്ദീപ്, എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, ജോഫി ജോസ്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, പി.എം ഷിയാസ് ,എ.യു റെജി , ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് വാഹനമോഷ്ടാവിനെ പിടികൂടിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version