ബാഗേജിലെ മാറ്റം അറിഞ്ഞില്ല; ഗൾഫ് എയറിൽ ലഗേജ് ഉപേക്ഷിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരായി യാത്രക്കാർ

തിരുവനന്തപുരം: ഗള്‍ഫ് എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത പലര്‍ക്കും വിമാനത്താവളങ്ങളില്‍ ബാഗേജ് ഉപേക്ഷിച്ച്‌ യാത്ര ചെയ്യേണ്ടി വന്നതായി പരാതി.വിമാന കമ്ബനി ബാഗേജില്‍ വരുത്തിയ മാറ്റം അറിയാതെ കാര്‍ഡ്ബോര്ഡ് പെട്ടികളില്‍ ലഗേജുമായെത്തിവര്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്.

ഇന്ത്യന്‍ സെക്ടറിലെ യാത്രക്കാര്‍ക്കാണ് വിമാന കമ്ബനി ബാഗേജ് നിബന്ധനയില്‍ മാറ്റം വരുത്തിയത്.കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ പാക്ക് ചെയ്ത ബാഗേജുകള്‍ സ്വീകരിക്കില്ലെന്ന് കാണിച്ച് മാർച്ച് 28ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പലരും ഇത് അറിയാതെ പഴയതു പോലെ ബാഗേജുകളുമായി വിമാനത്താവളങ്ങളിലെത്തുകയായിരുന്നു.

 

ഇത്തരക്കാര്‍ക്ക് യാത്ര റദ്ദാക്കുകയോ അല്ലെങ്കില്‍ ബാഗേജ് ഉപേക്ഷിച്ച്‌ യാത്ര ചെയ്യുകയോ, വിമാനത്താവളത്തില്‍ വെച്ച്‌ റീ പാക്ക് ചെയ്ത് യാത്ര ചെയ്യേണ്ടി വരികയോ ചെയ്യുന്നതായി അനുഭവസ്ഥര്‍ പറയുന്നു.ഏപ്രിൽ ഒന്നു മുതലാണ് ഗൾഫ് എയർ ഈ നിയമം കൊണ്ടു വന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version