ഇയാളെന്താ ജഗതിക്ക് പഠിക്കുകയാണോ ? സിനിമയിലെ സീൻ ജീവിതത്തിൽ പകർത്തി പോലീസിനെ വട്ടം കറക്കി പത്തനംതിട്ടയിൽ ഒരാൾ

പത്തനംതിട്ട: ചിറ്റാർ മണക്കയം പുത്തന്‍പറമ്ബില്‍ ഷാജി തോമസ് എന്ന അച്ചായിയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പറഞ്ഞതുപോലെയാണ്  ഇദ്ദേഹവും ചിറ്റാര്‍ സ്റ്റേഷനിലെ പോലീസുകാരോട് പറഞ്ഞത്- തനിക്ക് ജയിലില്‍ കിടക്കണം !!

അച്ചായി അത്ര നിസ്സാരക്കാരനൊന്നുമല്ല.കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന നല്ലൊന്നാന്തരം തരികിടയാണിയാള്‍.ഇതിന് മാത്രമല്ല,നേരത്തെ രണ്ടു ബസുകള്‍ കടത്തിക്കൊണ്ടുപോയതുൾപ്പടെ നിരവധി തവണ അച്ചായി പോലീസിന്റെ പിടിയിലായിട്ടുമുണ്ട്.അതാകട്ടെ സർക്കാരിന്റെ സ്വന്തം കെ.എസ്.ആര്‍.ടി.സി. ബസും പിന്നെ അടൂരില്‍നിന്ന് ഒരു സ്‌കൂള്‍ ബസും.ഇങ്ങനെ വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞിരുന്ന ആളാണ് ഈ അച്ചായി.പക്ഷേ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അയാൾ നേരെ എത്തിയത് ചിറ്റാർ പോലീസ് സ്റ്റേഷനിലാണ് -തനിക്ക് ജയിലില്‍ തന്നെ കഴിയണം !!

 

എന്നാല്‍ ഇപ്പോള്‍ അച്ചായിക്കെതിരെ കേസുകളൊന്നും ഇല്ലെന്നും കേസില്ലാത്ത ഒരാളെ ജയിലില്‍ കിടത്താന്‍ കഴിയില്ലായെന്നും പോലീസ് ആവുന്നത്ര പറഞ്ഞ് മനസിലാക്കാന്‍ നോക്കിയെങ്കിലും അച്ചായി വഴങ്ങിയില്ല.ഒടുവിൽ അച്ചായി ഒരു പണി ചെയ്തു.സ്റ്റേഷനില്‍ നിന്നറങ്ങിയപാടെ മുന്നിൽ കണ്ട ഒരു സ്വകാര്യ ബസിന് കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു, കേസുണ്ടാക്കി.പക്ഷേ അതുകൊണ്ടൊന്നും തീര്‍ന്നില്ല.കേസ് കുറച്ചുകൂടി സ്‌ട്രോങ്ങാക്കാന്‍ ഇയാള്‍ എസ്.ഐയ്ക്കിട്ടൊന്ന് പൊട്ടിക്കുകയും എ.എസ്.ഐയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.മാത്രമല്ല കസേരകളും സ്‌കാനറുമെല്ലാം തല്ലിത്തകര്‍ക്കുകയും ചെയ്തു.ഏകദേശം 25,000 രൂപയുടെ നാശനഷ്ടം !!

 

 

എന്തായാലും ഒടുവിൽ അച്ചായിയുടെ ആഗ്രഹം നടന്നെന്ന് പറഞ്ഞാൽ മതിയല്ലോ.നിലവില്‍ രണ്ട് കേസുകള്‍ സ്വന്തമാക്കിയ അച്ചായിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.!!!

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version