നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ബന്ധു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. സഹോദരീ ഭര്‍ത്താവ് സുരാജും ഡോ. ഹൈദരലിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് സുരാജ് ഫോണ്‍ സംഭാഷണത്തിനിടയില്‍ പറയുന്നുണ്ട്.

എല്ലാ കാര്യങ്ങളും അഭിഭാഷകന്‍ പറഞ്ഞു തരുമെന്നും സംഭാഷണത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപ് അഡ്മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോക്ടര്‍ ആദ്യം മൊഴി നല്‍കിയത്.

ഈ മൊഴി കോടതിയില്‍ തിരുത്താന്‍ ആണ് സുരാജ് ആവശ്യപ്പെടുന്നത്. ‘രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടെന്നു ഡോക്ടര്‍ ‘കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സുരാജ്. ഡോക്ടര്‍ അഭിഭാഷകന്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതി എന്നും സംഭാഷണത്തില്‍ ഉണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version