പതിനായിരകണക്കിനു വിദ്യാർത്ഥിക്കൾക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന രാജേശ്വരി ടീച്ചർ വിടവാങ്ങി

പൊൻകുന്നം: പതിനായിരകണക്കിനു വിദ്യാർത്ഥിക്കൾക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന അധ്യാപിക വിടവാങ്ങി. ചെറുവള്ളി അമ്പാട്ട് വി.എസ് കുട്ടൻപിള്ള (പോസ്റ്റ്മാൻ, കാവും ഭാഗം)യുടെ ഭാര്യ രാജേശ്വരി ആർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ സംസ്കൃത അധ്യാപികയായിരുന്നു.

അദ്ധ്യാപികയായി 35 വർഷത്തെ സർവ്വീസുള്ള രാജേശ്വരി ടീച്ചർ വളരെ വലിയ ശിക്ഷ്യ സമ്പത്തിനുടമയാണ്. ഇന്ന് വെളുപ്പിന് മുന്നിനായിരുന്നു അന്ത്യം.
മക്കൾ: രാകേഷ് (മുത്തൂറ്റ് ബാങ്ക് ഡൽഹി), ഗണേഷ്.
മരുമകൾ: രേഖ.ആർ
സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version