NEWS

തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണുകളിലൂടെയും നല്‍കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണുകളിലൂടെയും നല്‍കാം.
തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ അപേക്ഷകളും പരാതികളും സ്വന്തം കമ്ബ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ ഏത് സമയത്തും നല്‍കാം.ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക്കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപഞ്ചായത്തുകള്‍ പേപ്പര്‍ ലെസാകും. അപേക്ഷാ ഫീസും കോര്‍ട്ട് ഫീ സ്റ്റാമ്ബിന്റെ വിലയും ഓണ്‍ലൈനായി നല്‍കണം.

 

ഇതിനായി വ്യക്തികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ മൈ അക്കൗണ്ട് തുറക്കാം. https://citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍ നമ്ബര്‍ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്.

Back to top button
error: