വിവാഹം നടക്കാനിരിക്കെ കോട്ടയത്ത് യുവതിയുടെ ദുരൂഹ മരണം

കോട്ടയം:  തിരുവാര്‍പ്പില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാര്‍പ്പ് കുളങ്ങരമഠത്തില്‍ ഹരിപ്രിയ (25) ആണ് മരിച്ചത്.അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ദുരൂഹ മരണം.
തിരുവാര്‍പ്പില്‍ തന്നെയുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹരിപ്രിയയെ ഇന്ന് രാവിലെ 9 മണിയോടെ വീടിനുളളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മുറി തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തള്ളി തുറന്നതോടെയാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഹരിപ്രിയയെ കണ്ടത്.തുടര്‍ന്ന് , ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version