NEWS

ട്രെയിനിന് മുകളിൽ സെൽഫി;16 വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു

ഭോപ്പാല്‍: നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 വയസുകാരന്‍ മരിച്ചു.മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

ഇന്നലെയാണ് സംഭവം നടന്നത്. സുഹൈല്‍ മന്‍സൂരി എന്ന വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഛത്തര്‍പൂര്‍ റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ ശുഭങ്ക് പട്ടേല്‍ പറഞ്ഞു.ഇന്നലെ രാവിലെ റെയില്‍വെ സ്‌റ്റേഷനിലെത്തിയ സുഹൈല്‍ മൊബൈല്‍ ഫോണുമായി ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടയിലായിരുന്നു സംഭവം.

Back to top button
error: