NEWS

ഉത്തര്‍ പ്രദേശില്‍ കാണാതായ 13 കാരിയുടെ മൃതദേഹം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ

ലഖ്നൗ:  ഉത്തര്‍ പ്രദേശില്‍ കാണാതായ 13 കാരി  പെണ്‍കുട്ടിയുടെ മൃതദേഹം ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ ഒരു കാറിനുള്ളില്‍ കണ്ടെത്തി.ഏപ്രില്‍ അഞ്ച് മുതലാണ് പെൺകുട്ടിയെ കാണാതായത്.പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
 സംഭവത്തില്‍ ആശ്രമത്തില്‍ നിന്നുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ബലാത്സംഗക്കേസില്‍ ജോധ്പൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2018ല്‍ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ല്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വച്ച്‌ 16കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Back to top button
error: