IndiaNEWS

4,076 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കേണ്ട കേസുകളില്‍ 60 എണ്ണം പരിഹരിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ആകെ14,590 കോടി രൂപയുടെ ക്ലെയിമുകളാണ് ഈയിനത്തില്‍ തീര്‍പ്പാക്കാനുള്ളത്. ഇതില്‍ നിന്ന് 4,076 കോടി രൂപയുടെ കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്. സെറ്റില്‍മെന്റ് തുക മൊത്തം ക്ലെയിം ചെയ്ത തുകയുടെ 28 ശതമാനമാണ്.

2021 സാമ്പത്തിക വര്‍ഷത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 14,207 കോടി രൂപയാണ് ക്ലെയിം ചെയ്തത്. ഇതില്‍ നിന്ന് 5,313 കോടി രൂപയ്ക്ക് 60 കേസുകള്‍ തീര്‍പ്പാക്കിയിരുന്നു. മൂന്ന് അംഗങ്ങള്‍ വീതമുള്ള വിദഗ്ധരുടെ (സിസിഐഇ), മൂന്ന് അനുരഞ്ജന സമിതികള്‍ രൂപീകരിച്ചാണ് എന്‍എച്ച്എഐ ക്ലെയിമുകള്‍ നല്‍കാനുള്ള പ്രക്രിയ ആരംഭിച്ചത്. ജുഡീഷ്യറിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍, പൊതുഭരണം, ധനകാര്യം, സ്വകാര്യമേഖല എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന വിദഗ്ധര്‍ എന്നിവരാണ് ഈ അനുരഞ്ജന സമിതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്നുവരെ, സിസിഐഇ ( കണ്‍സിലേഷന്‍ കമ്മിറ്റീസ് ഓഫ് ഇന്‍ഡിപെന്‍ഡന്റ് എക്‌സ്‌പേര്‍ട്‌സ്) യിലേക്ക് റഫര്‍ ചെയ്ത 251 കേസുകളില്‍ കരാറുകാരുടെയും, മറ്റുള്ളവരുടേയും 38,747 കോടി രൂപയുടെ 155 കേസുകളില്‍ നിന്ന് 13,067 കോടി രൂപ തീര്‍പ്പാക്കിയിട്ടുണ്ട്. സിസിഐഇ ക്ക് പുറമേ, എന്‍എച്ച്എഐ സ്ഥാപിച്ചിട്ടുള്ള തര്‍ക്ക പരിഹാര ബോര്‍ഡ് ആണ് ഓണ്‍-സൈറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടുള്ള വിവരങ്ങള്‍ എടുക്കുന്നതും തര്‍ക്കം മധ്യസ്ഥതയിലേക്ക്/കോടതിയിലേക്ക് നീങ്ങുന്നതിനുമുമ്പ് പരിഹരിക്കുന്നതിനും സഹായിക്കുന്നത്.

Back to top button
error: