NEWS

ഓട്ടോയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു

അടൂര്‍:  ഓട്ടോയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.പന്തളം കുരമ്ബാല മാവരപ്പാറ പ്ലാവിളയില്‍ ലീലാമ്മ(49) ആണ് മരിച്ചത്.ഓട്ടോ ഓടിച്ചിരുന്ന ലീലാമ്മയുടെ ഭര്‍ത്താവ് രാജു വര്‍ഗ്ഗീസ്(50) നെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 7.40ന് അടൂര്‍-ഭരണിക്കാവ് റോഡില്‍ വെള്ളക്കുളങ്ങരയിലാണ് അപകടം നടന്നത്.പന്തളം തോന്നല്ലൂര്‍ പ്രോംപ്ട് മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ.ഭര്‍ത്താവ് രാജു പന്തളം മെഡിക്കല്‍ മിഷന്‍ ഭാഗത്തെ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്.ജോലി കഴിഞ്ഞ് മടങ്ങിയ ലീലാമ്മയെയും കൂട്ടി രാജു വീട്ടിലേക്ക് പോകും വഴിയാണ് അപകടം.കൊല്ലം ഭാഗത്തു നിന്നും അടൂരിലേക്ക് വരുകയായിരുന്നു ബസ്.
മക്കള്‍: ക്രിസ്റ്റോ, ക്രിസ്റ്റി. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: