ഇനി ‘കറിവേപ്പില പോലെ’ വലിച്ചെറിയരുത്; അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ 

മ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘കറിവേപ്പില പോലെ വലിച്ചെറിയുക’-എന്നത്.എന്നാൽ കേട്ടോളൂ, വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.
ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്.കാരണം കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് പതിവ്. എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഒന്നല്ല കറിവേപ്പില എന്ന് ഇതിന്റെ ഔഷധഗുണങ്ങൾ കേട്ടാൽ മനസ്സിലാകും.സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം പലപ്പോഴും കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്.അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്.ഇതില്‍ കാര്‍ബസോള്‍, ലിനോയെ, ആല്‍ഫ ടര്‍ബിനോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലൂടെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.ഇവയാണ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്.കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. നമ്മുടെ നാഡികള്‍, ഹാര്‍ട്ട്, കിഡ്‌നി എന്നിവ പോലുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. രക്തത്തിലെ ഷുഗര്‍ കുറയ്ക്കാന്‍ കറിവേപ്പില മോരില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്.ധാരാളം നാരുകള്‍ അടങ്ങിയ ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്ന നല്ലൊരു ക്ലീനിംഗ് ഏജന്റായും പ്രവര്‍ത്തിയ്ക്കുന്നു.

വയര്‍ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില.ദഹനം നടക്കാന്‍, വിശപ്പു കുറയ്ക്കാന്‍, അസിഡിററി കുറയ്ക്കാന്‍ എല്ലാം തന്നെ കറിവേപ്പില നല്ലതാണ്. ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുള്ളവര്‍ക്കുള്ള പരിഹാരമാണിത്. ഇത് കുടലിന്റെ അമിതമായ ചലനത്തെ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. അമീബിയാസിസ് പോലുള്ള അവസ്ഥകള്‍ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്.മലബന്ധത്തിനും വയറിളക്കിനുമെല്ലം കറിവേപ്പില നല്ലത് തന്നെ.
കറിവേപ്പില അരച്ച് മുറിവുകളിലും ചതവുകളിലും പുരട്ടുന്നത് മുറിവ് ഉണങ്ങാനും നീര് വലിയാനും നല്ലതാണ്. ഇവയ്ക്ക് ആന്റി ഇന്റഫ്‌ളമേറ്ററി ഗുണമുള്ളതാണ്.കൂടാതെ ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതാണ്.മുടിയുടെ വളര്‍ച്ചയ്ക്ക്, താരന്‍ പ്രശ്‌നത്തിന്, നരച്ച മുടിയ്ക്ക് എല്ലാം തന്നെ ഇത് ഏറെ നല്ലതാണ്.ഇത് അരച്ച് മുടിയില്‍ തേയ്ക്കാം,വെളിച്ചെണ്ണയില്‍ ഇട്ടു തിളപ്പിച്ച് തേയ്ക്കാം.മുടിയ്ക്ക് നല്ല കറുപ്പു നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.ഇതര ദേശക്കാരെ അപേക്ഷിച്ച് മലയാളികളുടെ മുടിക്ക് ഇത്ര കറുപ്പ് നിറം ലഭിക്കാൻ പ്രധാന കാരണം കറിവേപ്പിലയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version