NEWS

യുപിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ലഖ്നൗ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം.സഹോദരിക്ക് മാരകമായി കടിയേല്‍ക്കുകയും ചെയ്തു.ലഖ്‌നൗവിലെ താക്കൂര്‍ഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദര്‍ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എല്‍എംസി) ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

Back to top button
error: