മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ ബൈക്കുകള്‍ കണ്ടെത്തി

തൃശൂര്‍: മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ ബൈക്കുകള്‍ കണ്ടെത്തി.മാടവന എരുമക്കൂറയിലുള്ള കുളങ്ങളില്‍നിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്.സമീപവാസികളായ വലിയപറമ്ബില്‍ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ്ബാബു എന്നിവരുടെ ഹീറോ ഹോണ്ട ബൈക്കുകളാണ് കിട്ടിയത്.ഗിരീഷിന്‍റെ ബൈക്ക് മൂന്നു വര്‍ഷം മുൻപും സുരേഷ്ബാബുവിന്‍റേത് ആറു മാസം മുൻപുമാണ് കാണാതായത്.
ബൈക്കുകള്‍ കാണാതായതിനെ തുടര്‍ന്ന് ഇരുവരും അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നിലപാടെടുത്തതിലുള്ള വിരോധമാണ് ബൈക്ക് കുളത്തില്‍ തള്ളിയതിന് കാരണമെന്നാണ് പറയപ്പെടുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version