ഡല്‍ഹിയിൽ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് തീപിടിച്ചു

ന്യൂഡല്‍ഹി:  നഗരത്തെ നടുക്കി നടുറോഡിൽ ബസിന് തീപിടുത്തം.ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള സി എന്‍ ജി ബസിനാണ് തീപിടിച്ചത്.ബസിനുള്ളില്‍ യാത്രക്കാര്‍ കുറവായതിനാൽ ആളപായം ഉണ്ടായില്ല.തീപിടുത്തത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

ഓടിക്കൊണ്ടിരുന്ന ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.കറുത്ത പുകയോടൊപ്പം ആളിക്കത്തിയ തീയില്‍ സമീപത്തുള്ള രണ്ട് കടകള്‍ക്കും നാശനഷ്ടമുണ്ടായി.എട്ടോളം ഫയര്‍ എന്‍ജിനുകള്‍ രണ്ട് മണിക്കൂറോളം പണിപ്പെട്ട ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഈസ്റ്റ് ഡൽഹിയിലെ ആനന്ദ് വിഹാറില്‍ നിന്ന് സൗത്ത് ഡൽഹിയിലെ മെഹ്റൗളിയിലേക്ക് പോകുകയായിരുന്നു ബസ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version