വിലക്കയറ്റത്തിനെതിരെയുള്ള നരേന്ദ്ര മോദിയുടെ പഴയ വിഡിയോ പങ്കുവച്ച്‌ ശശി തരൂര്‍ എംപി

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വിഡിയോ പങ്കുവച്ച്‌ ശശി തരൂര്‍ എംപി. 2013ല്‍ മുന്‍ പ്രധാനമന്ത്രി മൻമോഹൻസിങിനെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിന്റെ പോസ്റ്റ്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മന്‍മോഹന്‍ സിം​ഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിഡിയോയില്‍ ഉന്നയിക്കുന്നത്. ‘ അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മന്‍മോഹന്‍ സിം​ഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.’ – മോദി പറയുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version