NEWSWorld

തകരുന്ന പാക്കിസ്ഥാൻ, വളരുന്ന മതതീവ്രവാദം

 

നിതിൻ രാമചന്ദ്രൻ

ന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലത്തു മാത്രം രൂപംകൊണ്ട ഒരാശയമായിരുന്നു, ഇന്ത്യയിലെ മുസ്ലീങ്ങൾക്കു മാത്രമായി പാക്കിസ്ഥാൻ എന്നൊരു രാജ്യം വേണം എന്നത്.
മുഹമ്മദ് അലി ജിന്ന എന്ന ശക്തനായ നേതാവിന്റെ പിടിവാശി എന്ന ഒറ്റ കാരണം കൊണ്ട്, 1947 ൽ ഇന്ത്യയെ വെട്ടി മുറിച്ച് പാക്കിസ്ഥാൻ ജന്മമെടുത്തു. 1971 ൽ, കിഴക്കൻ പാക്കിസ്ഥാൻ, ഇന്ത്യൻ സഹായത്തോടെ തന്നെ, ബംഗ്ളദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി.
ഇന്ന് നാം അറിയുന്ന പാക്കിസ്ഥാൻ അഥവാ പഴയ പടിഞ്ഞാറൻ പാക്കിസ്ഥാൻ, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്.
ഒരു തിരിച്ചു കയറ്റം ഉണ്ടാകുമോ എന്നു തന്നെ സംശയം.

മുഹമ്മദ് അലി ജിന്ന, മുസ്ലിം രാജ്യമായാണ് പാക്കിസ്ഥാനെ സങ്കൽപ്പിച്ചതെങ്കിലും, എല്ലാ മതത്തേയും ഉൾകൊണ്ടുകൊണ്ടുള്ള ഒരു സെക്കുലർ രാജ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. 1947 ൽ ഇന്ത്യയിൽ അധികാരത്തിൽ വരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ചില ഹിന്ദു ദേശിയ വാദികളുടെ കീഴിൽ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് രണ്ടാംകിട പൗരന്മാരായായി നിൽക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അദ്ദേഹം പാക്കിസ്ഥാൻ എന്ന പ്രത്യേക രാജ്യം വേണം എന്ന വാശിയിൽ ഉറച്ചു നിന്നത്. തികച്ചും രാഷ്ട്രീയപരമായ ഒരു ആശയമായിരുന്നു അത്.
ഒരു തീവ്ര മതവിശ്വാസി അല്ലായിരുന്ന ജിന്ന. പക്ഷെ 1948 ൽ തന്നെ മരണമടയുകയും , പിന്നീട്, പാക്കിസ്ഥാൻ എന്ന രാജ്യം, അദ്ദേഹം എന്തായിരുന്നോ സങ്കൽപ്പിച്ചത്, അതിനു നേർ വിപരീതമായി, ഇന്ന് ലോകത്തിനു ഭീഷണിയായി ഇസ്ലാമിക തീവ്രവാദത്തിന്റെ ഉറവിടമായി മാറുകയായിരുന്നു.
പട്ടാള അട്ടിമറിയും തീവ്രവാദവും രാഷ്ട്രീയ ദ്രുവീകരണവും അമിത ദേശീയതയുമെല്ലാം പാക്കിസ്ഥാൻ ജനങ്ങൾക്ക് ദൈനം ദിന യാഥാർത്ഥങ്ങളായി മാറി. പതിറ്റാണ്ടുകളായി, പാക്കിസ്ഥാൻ ഭരണാധികാരികൾ, അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പഴി ചാർത്തിയിരുന്നത് ഇന്ത്യയെ ആയിരുന്നു. കാശ്മീർ, ബംഗ്ലാദേശ്, ബലോചിസ്ഥാൻ തുടങ്ങി സോവ്യറ്റ് യൂണിയൻ ഇടപെടൽ വരെയുണ്ട് ഈ നീണ്ട പട്ടികയിൽ. ഇമ്രാൻ ഖാൻ വരെയുള്ള പ്രധാന മന്ത്രിമാർ എല്ലാം തന്നെ, ഇന്ത്യക്കെതിരെയുള്ള വികാരം പാക് ജനതയുടെ മനസ്സിൽ കുത്തി വെച്ച്, ഇസ്ലാമോഫോബിയ പോലെയുള്ള ഇരവാദം പ്രയോഗിച്ചു. എന്നാൽ സ്വന്തം രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളെ പാടെ നിരാകരിച്ചു.
പാക്കിസ്ഥാന്, ഒരിക്കലും , സാമ്പത്തികമായ ഒരു അടിത്തറയില്ലായിരുന്നു. സമൂഹത്തിന്റെ ഉൾത്തട്ടുകളിൽ പാക്കിസ്ഥാൻ ഇപ്പോഴും വളരെ പ്രകൃതമാണ്. അമിതമായ മത വികാരവും നല്ല വിദ്യാഭ്യാസത്തിന്റെ കുറവും പുറം ലോകവുമായുള്ള അകൽച്ചയുമെല്ലാം പാക് ജനതയെ പതിറ്റാണ്ടുകളോളം പിന്നിലാക്കുന്നു.

പുറത്ത് നിന്നുള്ള ഒരു ഇൻവെസ്റ്റ്മെന്റും പാകിസ്താനിലേക്ക് എത്തില്ല.
വിദേശനിക്ഷേപം പൂജ്യത്തിനു സമാനമാണ്. അന്താരാഷ്ട്ര ഇവന്റ്കൾ പോലും പാകിസ്ഥാനിൽ നടത്താൻ പ്രയാസമാണ്.
ഏതു സമയത്തും , എവിടെയും തീവ്രവാദി ആക്രമണം പ്രതീക്ഷിക്കാവുന്ന ഒരു രാജ്യത്ത്, ഒരു സന്ദർശനം നടത്താൻ പോലും വിദേശ പൗരന്മാർ മടിക്കുന്നു.
പാകിസ്താന്, ആകെയുള്ള ധനം മുഴുവനും കടമെടുത്ത കാശിന്റെ പലിശ അടയ്ക്കാൻ പോലും ഇന്ന് തികയില്ല.
ഐം.എം.എഫിന്റെ റിപ്പോർട്ടുകളിൽ പറയുന്നത് പാകിസ്താന്റെ ഉൾഗ്രാമങ്ങളിൽ, രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് ഫ്രെയിംവർക് മൊത്തമായി നവീകരിച്ചാൽ മാത്രമേ രാജ്യത്തിന് ഒരു തിരിച്ചു കയറ്റം ഉണ്ടാവുകയുള്ളൂ എന്നാണ്.
പാകിസ്താനെ തകർത്തത് ആരാണ്…?
അത് പാകിസ്ഥാൻ തന്നെയാണ്.
ഭരണാധികാരികളും ജനങ്ങളുമാണ് സ്വന്തം രാജ്യത്തെ നശിപ്പിച്ചത്.
ലോകം മുഴുവൻ ഇസ്ലാമിക തീവ്രവാദം പടർത്താൻ എന്നും ശ്രമിച്ച ഐ എസ്.ഐ യും ജനാധിപത്യ മൂല്യങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത മിലിറ്ററി ജനറൽമാരും, മത വിശ്വാസത്തിനു മാത്രം അധിക പ്രാധാന്യം നൽകിയ ഭൂരിഭാഗം ജനങ്ങളും, സാമൂഹിക ദ്രുവീകരണത്തിനു മാത്രം പ്രാധാന്യം നൽകിയ രാഷ്ട്രീയ നേതാക്കളും ഇന്ത്യയെ കുറ്റം പറഞ്ഞു കൈയടി നേടിയ പ്രധാന മന്ത്രിമാരും എല്ലാംകൂടി ഒന്നിച്ചു ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പാകിസ്ഥാൻ എന്ന രാജ്യത്ത് ഇന്ന് നടക്കുന്നതും, ഇനി നടക്കാൻ പോകുന്നതും.

Back to top button
error: