ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു

മാനന്തവാടി: സബ് ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടര മണിയോടെയാണ് മുറിയില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്.
സബ് ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണ കാരണമെന്ന് സഹോദരന്‍ നോബിള്‍ ആരോപിച്ചു. ഓഫിസില്‍ കൈകൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തതാണ് പകയ്ക്ക് കാരണം. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് സിന്ധു പറഞ്ഞതായി സഹോദരന്‍.
ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.
പിതാവ്: ആഗസ്തി  മാതാവ്: പരേതയായ ആലീസ്.
സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫീസര്‍, ഡബ്ല്യു.എസ്.എസ് ,  മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version