NEWS

ബിജെപിയുടെ ലക്ഷ്യം വൺ ഇന്ത്യ: പ്രധാനമന്ത്രി നരേന്ദ്ര മോഡി

ദില്ലി: പാര്‍ട്ടിയുടെ ലക്ഷ്യം വണ്‍ ഇന്ത്യയാണെന്ന് ബിജെപി സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.രാജ്യത്തിന്റെ ആവശ്യങ്ങള്‍ എപ്പോഴും തിരിച്ചറിയാനും നടപ്പാക്കാനും ബാധ്യതയും ജാ​ഗ്രതയും പുലര്‍ത്തണമെന്നും നരേന്ദ്രമോദി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ് രാജ്യം അതിവേ​ഗം പുരോഗതിയിലേക്ക് കുതിക്കുകയാണ്.ബിജെപി ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും അത് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.വണ്‍ ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഇന്ത്യ പ്രയത്നിക്കുകയാണ്.അതേസമയം വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇപ്പോഴും ചിലര്‍ കളിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Back to top button
error: