NEWS

വിവാഹവാഗ്ദാനം ലംഘിച്ചാൽ പീഡനത്തിന് കേസ് എടുക്കാനാവില്ല: കേരള ഹൈക്കോടതി

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്ന് വ്യക്തമായാല്‍ മാത്രമേ പീഡനകുറ്റം ചുമത്താന്‍ കഴിയൂ എന്ന് കേരള ഹൈക്കോടതി.ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ലൈംഗികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.എന്നാൽ ഇതിനുശേഷം പുരുഷൻ മറ്റൊരു വിവാഹം കഴിച്ചതുകൊണ്ട് അയാൾക്കെതിരെ  പീഡനത്തിന് കേസെടുക്കാനാവില്ല.അതേസമയം ബലപ്രയോഗവും ലൈംഗികകാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിച്ചിട്ടുമുണ്ടെങ്കിൽ അത് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണ്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

10 വര്‍ഷത്തിലേറെ പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു.വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മറ്റൊരാളെ വിവാഹം ചെയ്തത്. ഇതോടെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി നല്‍കിയ പരാതിയില്‍ പ്രതി അറസ്റ്റിലാകുകയായിരുന്നു.

Back to top button
error: