നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കൊവിഡ് ബാധിച്ചോ, കൊവിഡ് ഡ്യൂട്ടിക്ക് വരുമ്ബോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്ബോഴോ ഉണ്ടായ അപകടത്തില്‍പെട്ടോ മരണമടഞ്ഞ നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.രണ്ട് ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക.
 മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹത.ആവശ്യമായ രേഖകള്‍ സഹിതം  നേരിട്ടോ തപാല്‍ മുഖേനയോ രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും: www.nursingcouncil.kerala.gov.in.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version