KeralaNEWS

കനത്ത മഴയും കാറ്റും: അങ്കമാലിയില്‍ വ്യാപകനാശം; ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു

അങ്കമാലി: ഇന്നലെ പെയ്ത വേനല്‍മഴയില്‍ എറണാകുളം – അങ്കമാലി ദേശീയ പാതയില്‍ വ്യാപക നാശം. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യഹോര്‍ഡിംഗുകളും തകര്‍ന്നുവീണതിനാല്‍ ദേശിയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്‍ഷികമേഖലയിലും വ്യാപക നാഷനഷ്ടമുണ്ടായി. ടെല്‍ക് മുതല്‍ ടൗണ്‍ വരെ 2 കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗതക്കുരുക്ക്. ശക്തമായ മഴയിലും കാറ്റിലും റോഡില്‍ മരങ്ങള്‍ വീണതാണ് കാരണം.

ഉച്ചക്ക് മൂന്നുമണിയോടെയാണ് അങ്കമാലി മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടങ്ങിയത്. കാറ്റില്‍ അങ്കമാലി ദേശിയ പാതക്ക് ഇരുവശത്തുമുള്ള പരസ്യ ഹോള്‍ഡിംഗുകള്‍ തകര്ന്നുവീണു. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് പരസ്യഹോര്‍ഡിംഗുകള്‍ വീണു തകര്‍ന്നത്. മരങ്ങള്‍കൂടി നിലം പതിച്ചതോടെ ആലുവ അങ്കമാലി ദേശിയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

കാര്‍ഷിക മേഖലയിലും വേനല്‍മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. പുളിയനം പീച്ചാനികാട് കോടിശേരി കൊട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് വ്യാപക കൃഷി നാശമുണ്ടായത്. കാറ്റില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയവ തകര്‍ന്നുവീണു.

 

Back to top button
error: