NEWS

ഭാര്യക്ക് മരുന്ന് വാങ്ങാൻ പോയ മധ്യവയസ്കന്‍ മണല്‍ ലോറി കയറി മരിച്ചു

കൊടുങ്ങല്ലൂര്‍: ഭാര്യക്ക് മരുന്ന് വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയ മധ്യവയസ്കന്‍ മണല്‍ ലോറി കയറി മരിച്ചു.മേത്തല പടന്ന പാലത്തിന് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്ബില്‍ മുഹമ്മദ് (63) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് 7.30 ന് അഞ്ചപ്പാലം പടിഞ്ഞാറ് റോഡിലാണ് സംഭവം.

എറിയാട് നിന്നും മണല്‍ കയറ്റി വന്ന ടോറസ് ലോറി മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കുകയായിരുന്നു.മറിഞ്ഞുവീണ മുഹമ്മദിന്റെ തലയിലൂടെ ടോറസിന്‍റെ പിന്‍ചക്രം കയറിയിറങ്ങിയതാണ് മരണകാരണം.പോലീസ് കേസെടുത്തിട്ടുണ്ട്.

 

പടന്ന ഫിഷിങ് ലാന്റിലെ തൊഴിലാളിയായിരുന്നു മുഹമ്മദ്. മൃതദേഹം മോഡേണ്‍ ആശുപത്രിയില്‍. ഭാര്യ: ലൈല. മക്കള്‍: റാഫിക്, റെഫീക്.

Back to top button
error: