NEWS

കൊതുകുകളെ തുരത്താൻ ചില പൊടിക്കൈകൾ

ലമ്പനി, ചിക്കൻഗുനിയ,മന്ത്, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, റോസ് റിവർ വൈറസ്,സിക തുടങ്ങിയ രോഗങ്ങളെക്കെ പരത്തുന്നത് കൊതുകുകളാണ്. ഇപ്പോഴും ഓരോ വർഷവും ഏഷ്യയിലും ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും കൊതുകുകാരണം രോഗം വന്ന് മരിക്കുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരാണ്. ഈ ലോകത്ത് മനുഷ്യനു മുമ്പുതന്നെ കുടിപ്പാർപ്പുകാരായ കൊതുകുകൾക്ക് മനുഷ്യരും മറ്റു സസ്തനികളും മാത്രമല്ല  ഇരകൾ. ചോരയും നീരു മുള്ള ആരെയും ഇവർ വെറുതെ വിടില്ല. ഇവയ്ക്ക് പാമ്പെന്നോ പഴുതാരയെന്നോ പക്ഷിയെന്നോതരം തിരിവില്ല. കൊതുകടി ഏൽക്കുമ്പോൾ നമ്മുടെ രക്തസമ്മർദ്ദത്തിൽ ചെറിയ മാറ്റങ്ങളുണ്ടാകും എന്ന പ്രശ്നമേ ഉണ്ടാകൂ. എന്നാൽ അതിന് രക്തം സുഖമമായി കുടിക്കാൻ സാധിക്കണമല്ലോ?അപ്പോൾ രക്തം കട്ട കെട്ടിപ്പോവാതിരിക്കാൻ കൊതുകിന്റെ ഉമിനീരിലെ ചില രാസവസ്തുക്കൾ കൂടി ആദ്യം തന്നെ കുത്തിയിറക്കും അതു കാരണമാണ് ഈ പറയുന്ന തിന്നർപ്പും ചെറിച്ചിലും ചില അലർജിക് റിയാക്ഷനുകളും ഉണ്ടാകുന്നത്. ഉമിനീര് ശരീരത്തിലേക്ക് കയറുമ്പോൾ രോഗാണുക്കളും കൂടെ കയറി കൂടുന്നു.
ലോകമെമ്പാടും മൂവായിരത്തി അഞ്ഞൂറിൽപ്പരം കൊതുക് ഇനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. കൂലെക്സ്, ഈഡിസ്, അനോഫെലെസ്, ആർമിജെരസ്, മാൻ സോനിയ എന്നിവയാണ് പ്രധാന ജനുസുകൾ.തേനും, ചെടിനീരും, അഴുകിയ പരിസരത്തും ഒന്നും പോരാഞ്ഞിട്ടാണോ ഇവ മനുഷ്യ രക്തം ഊറ്റുന്നതെന്ന് കരുതിട്ട് കാര്യമില്ല. അതിന്റെ വംശവർധനക്കും മുട്ടകളുടെ നിർമാണത്തിനും ആവശ്യമായ പ്രോട്ടീനുകളും മറ്റു പോഷക ഘടകങ്ങളും കിട്ടണമെങ്കിൽ മനുഷ്യ രക്തം കൂടിയെ തിരൂ.ഇതിൽ ആൺകൊതുകുകൾ പൊതുവെ നിരുപദ്രകാരികളാണ്. ചില ഇനത്തിൽപ്പെടുന്ന പെൺകൊതുകുകൾ മാത്രമാണ് മനുഷ്യനെ തേടി പോകുന്നത്.അതുപോലെ തന്നെ കൊതുകുകൾക്ക് എല്ലാ മനുഷ്യ രക്തവും ഒരു പോലെ ഇഷ്ടമാവണമെന്നില്ല. ശരാശരി ഇരുപത് ശതമാനത്തോളം ആൾക്കാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ കടി കിട്ടുന്നുണ്ട്. ചില പാരമ്പര്യ ജനിതക ഘടകങ്ങളും ചിലരെ ‘കൊതുകു കാന്ത’ശരീരക്കാരക്കാറുണ്ട് അതു മാത്രമല്ല ‘ഒ’ വിഭാഗം രക്ത ഗ്രൂപ്പുകാരെ ഇവയ്ക്ക് കൂടുതൽ ഇഷ്ടമാണെന്ന് പഠനങ്ങൾ പറയുന്നു.അമിതമായി വിയർക്കുന്നവർ ,കുളിയും വൃത്തിയാക്കും ഇല്ലാതെ അഴുക്കും ധാരാളം ബാക്ടീരിയകളും തൊലിയിലുള്ളവർ ,ശരീരത്തിന് ചൂട് കൂടുതലുള്ളവർ ഗർഭിണിൾ, മദ്യപിച്ചവർ എന്നിവരെ കൊതുകുകൾ വേഗത്തിൽ കണ്ടെത്തും.

കൊതുകളുടെ ജീവിതത്തിൽ നാല് വ്യത്യസ്ത ഘട്ടങ്ങളാണുള്ളത്. മുട്ട, കൂത്താടി (ലാർവ ) ,സമാധി ( പ്യൂപ്പ) ,മുതിർന്ന കൊതുക് ഇതിനെല്ലാം കൂടി ഏഴു മുതൽ പതിനാല് ദിവസ്സം വരെ വേണം. ഇതിന് ആദ്യത്തെ മൂന്ന് ഘട്ടങ്ങൾക്കും വെള്ളത്തിന്റെ സാന്നിധ്യം ആവശ്യമാണ്. 100 ദിവസം വരെയാണ് ഒരു പെൺകൊതികിന്റെ ആയുസെന്നു പറയുന്നത്.മറിച്ച് ആൺ കൊതുകിന് വെറും ഇരുപത് ദിവസം വരെയാണ് ആയുസ്സ്. മാത്രമല്ല പെൺകൊതുകുകൾ ഒരു തവണ തന്നെ 300 മുട്ടകൾ വരെ ഇടും.മഴക്കാലമാണ്, കൊതുക് കാലനാകുന്ന കാലം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താൻ സാധിക്കും.

 

കൊതുക് നശീകരണത്തിന് ആദ്യം ചെയ്യേണ്ടത്. വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളില്‍ കളയാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകള്‍ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാന്‍ കാരണമാകും.റബർ മരത്തിലെ ചിരട്ടകൾ, ഉണങ്ങിയ കൊക്കോയുടെ തോട്,പൊട്ടിയ പാത്രങ്ങൾ,ചെടി ചട്ടികൾ,കാനകൾ തുടങ്ങി എങ്ങും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പിക്കുക.

  • വേപ്പണ്ണയുടെ ഗന്ധം അടിച്ചാൽ കൊതുക് പമ്പ കടക്കും. വേപ്പണ്ണ നേര്‍പ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താല്‍ കൊതുക് പിന്നെ ആ വഴിക്ക് വരില്ല,
  • കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല.
  • ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാല്‍ കൊതുക് കടിക്കുന്നത് തടയാം.
  • പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ അവ നശിക്കും.
  • കർപ്പൂരം പുകച്ചാല്‍ കൊതുക് ഒരു പരിധിവരെ വീട്ടില്‍ നിന്ന് മാറി നില്‍ക്കും.
  • വീടിന്റെ പരിസരത്ത്, തുളസി, റോസ്മേരി, വേപ്പ് തുടങ്ങിയ നട്ടാല്‍ കൊതുക് ശല്യത്തിന് പരിഹാരമാകും
  • ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
  • വെളുത്തുള്ളിയുടെ തൊലി പേപ്പര്‍ ഉപയോഗിച്ച് കത്തിച്ച് ഈ പുക കൊതുക് വരുന്ന ഭാഗത്ത് വച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും.

Back to top button
error: