സില്‍വര്‍ ലൈന്‍ പദ്ധതിക്ക്‌ കേന്ദ്രാനുമതി നല്‍കിയ വാർത്ത ജൻമഭൂമിയിലും പാർട്ടി ചാനലിന്റെ വെബ്സൈറ്റിലും; ബിജെപിയുടെ ഇരട്ടത്താപ്പ്

കാസര്‍കോട്‌ – തിരുവനന്തപുരം അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ ബിജെപി മലക്കം മറിഞ്ഞതിന്‌ സാക്ഷ്യമായി മുഖപത്രം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക്‌ കേന്ദ്രാനുമതി നല്‍കിയില്ലെന്നും കേന്ദ്രം പദ്ധതിക്കെതിരാണെന്നും കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരുടെ നുണപ്രചാരണങ്ങള്‍ക്ക്‌ മറുപടിയാണ്‌ 2019 ഡിസംബര്‍ 18ന്റെ ‘ജന്മഭൂമി ‘പത്രം.

 

 

പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചുവെന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയതായി വ്യക്തമാക്കുന്നു. അതോടൊപ്പം, പദ്ധതി വന്നാലുണ്ടാകുന്ന നേട്ടങ്ങളും പത്രം അക്കമിട്ട്‌ വിശദീകരിക്കുന്നുണ്ട്.നിക്ഷേപ സമാഹരണവുമായി മുന്നോട്ടുപോകാന്‍ കേരള റെയില്‍ വികസന കോര്‍പ്പറേഷന്‌ അനുമതി നല്‍കിയെന്നും ഒന്നാം പേജില്‍ സൂപ്പര്‍ ലീഡായി നല്‍കിയ വാര്‍ത്തയിലുണ്ട്‌.

 

കൂടാതെ 2019 ഡിസംബര്‍ 17 – 6.28 പി എംന് മുരളീധരന്‍റെ പാര്‍ട്ടി ചാനലിന്‍റെ വെബ്സൈറ്റിലും ഈ വാര്‍ത്തയും വിശദാംശങ്ങളും കൃത്യമായി പറയുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version