NEWS

ടിവി സീരിയലുകള്‍ എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകം: പ്രേംകുമാർ 

തിരുവനന്തപുരം: ടിവി സീരിയലുകള്‍ എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍.മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു.
‘ഞാനൊരു സീരിയല്‍ വിരുദ്ധനൊന്നുമല്ല. സീരിയലുകള്‍ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്ബോള്‍ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ് ചില സീരിയലുകള്‍. അത് നമ്മുടെ ഭാഷയ‌്ക്കും സംസ്‌കാരത്തിനുമേല്‍പ്പിക്കുന്ന മുറിവുകളെ കുറിച്ച്‌ ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകള്‍ സമൂഹത്തിന് എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഒരു സീരിയലിലും ഞാന്‍ അഭിനയിക്കുന്നില്ല’-പ്രേംകുമാർ പറഞ്ഞു.

Back to top button
error: