NEWS

മരിച്ചുപോയ നായയുടെ ഓര്‍മയ്ക്കായി മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ച്‌ 82കാരൻ

ചെന്നൈ: തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ ഓര്‍മയ്ക്കായി മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ച്‌ 82കാരന്‍.തമിഴ്നാട് വില്ലുപുരം സ്വദേശിയായ മുത്തുവാണ് തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി നായക്കായി ക്ഷേത്രം ഒരുക്കിയത്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് അനന്തരവന്‍ അരുണ്‍ കുമാർ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ മുത്തുവിന് കൈമാറിയത്.താമസിയാതെ ഇരുവരും ചങ്ങാതിമാരായി.മുത്തുവിന്റെ കൃഷിത്തോട്ടത്തിലെ കാവൽക്കാരനും ടോമായിരുന്നു.മയിൽ, കുരങ്ങ് ശല്യം ഏറെയുള്ള പ്രദേശമായതിനാൽ മുത്തുവിന് ടോം ഒരു അനുഗ്രഹമായിരുന്നു.ടോം വന്നതോടെ നല്ല രീതിയിൽ കൃഷിനാശം ഒഴിവാക്കാനും മുത്തുവിന് കഴിഞ്ഞു.എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ കൃഷിയിടത്തിൽ വച്ച് തന്റെ യജമാനന് നേരെ ചീറി വന്ന പാമ്പിനെ തുരത്തുന്നതിനിടയിൽ വിഷം തീണ്ടി ടോം മരണമടയുകയായിരുന്നു.

2022 ജനുവരിയിലാണ് ടോം മരിച്ചത്. അതോടെ പതിനൊന്ന് വര്‍ഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തില്‍ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കണമെന്ന് മുത്തു തീരുമാനിച്ചു.വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്ബാദ്യത്തില്‍ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാര്‍ബിള്‍ പ്രതിമ നിര്‍മിച്ചത്.നായയ്ക്കായി ഒരുക്കിയ ക്ഷേത്രത്തില്‍ മുത്തു ദിവസവും വഴിപാടുകള്‍ അര്‍പ്പിക്കാറുണ്ട്. വിശേഷദിവസങ്ങളില്‍ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്ബും.ക്ഷേത്രത്തില്‍ ആര്‍ക്കുവേണമെങ്കിലും പ്രവേശിക്കാം.

Back to top button
error: