റമദാനില്‍ ഭക്ഷണ വിതരണവുമായി ദുബായ് ആർടിഎ

ദുബായ്: റമദാനിൽ ഭക്ഷണം വിതരണം ചെയ്ത് ദുബായ് ആർടിഎ.’മീല്‍സ് ഓണ്‍ വീല്‍സ്’ എന്നുപേരിട്ട ഇഫ്താര്‍ കിറ്റ് വിതരണ പരിപാടി ബസ് ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, ഡെലിവറി ബൈക്കുകളുടെയും ട്രക്കുകളുടെയും ഡ്രൈവര്‍മാര്‍, അനാഥര്‍, ദരിദ്രര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കിയാണ് നടപ്പാക്കുക.റോഡില്‍ നോമ്ബുതുറ നേരത്താണ് ഇത്തരക്കാര്‍ക്ക് കിറ്റ് വിതരണം ചെയ്യുക.
റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ)യുടെ സാമൂഹിക പദ്ധതികളുടെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത് .ദിവസവും ആയിരം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം, റേഷന്‍ വാങ്ങുന്നതിന് പ്രീ പെയ്ഡ് നോല്‍ കാര്‍ഡ്, ദരിദ്ര കുടുംബങ്ങള്‍ക്കിടയില്‍ ഭക്ഷണവിതരണം തുടങ്ങിയവയടക്കം വിവിധ സംരംഭങ്ങളാണ് ആർടിഎ പ്രഖ്യാപിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version